മാഹി പാലത്തുള്ള രണ്ടു തണൽ വൃക്ഷങ്ങൾ മുറിച്ച് മാറ്റിയത് വെളുക്കാൻ തേച്ചത് പാണ്ടായ നിലയിലുമാണ്. പക്ഷികളുടെ കാഷ്ഠം ശല്യമാകുന്നെന്ന പരാതിയെ തുടർന്നാണ് ദേശീയപാതാ അധികൃതരും ന്യൂമാഹി പഞ്ചായത്തും മരങ്ങളുടെ ശിഖരങ്ങൾ വെട്ടിമാറ്റിയത്.
എന്നാൽ ഈ പക്ഷികൾ അപകട ഭീഷണിയുള്ള മരത്തിലേക്ക് ചേക്കേറിയത് ബസ് കാത്തു നിൽക്കുന്നവരെയും ടാക്സിക്കാരെയും ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.


അപകട ഭീഷണി ഉള്ള ഈ മരം മുറിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഹർജി നൽകിയിട്ടുണ്ടെന്നു കേരള ഓട്ടോ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം എ കെ സിദ്ധിക്ക് പറഞ്ഞു.
കഴിഞ്ഞ മാസമാണ് മാഹി പാലത്തുള്ള വൃക്ഷങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റുമ്പോൾ കണ്ണൂരിലെ മലബാർ എവേർനെസ് ആൻഡ് റെ ഹ്യൂ സെൻ്റർ ഫോർ വൈൽഡ് .ലൈഫ് (എം.എ.ആർ.സി) ഉൾപ്പടെ പ്രതിഷേധിച്ചിരുന്നു.
അപൂർവയിനം പക്ഷികൾ ചത്തതിന് കണ്ണവം ഫോറസ്റ്റ് റേഞ്ച് ഓഫീസർ കേസെടുക്കുകയും ചെയ്തിരുന്നു. കിന്നരികൊക്ക് (ഇന്ത്യൻ സ്കോൾ കോർമെൻ്റ്) എ ന്നറിയപ്പെടുന്ന പക്ഷികളാണ് കു ട്ടത്തോടെ ചത്തൊടുങ്ങിയത്.
ചില്ലകൾ വെട്ടിമാറ്റിയ മരങ്ങളിൽ നിന്ന് പക്ഷികൾ കൂട്ടത്തോടെ ബസ് കാത്തുനിൽക്കുന്നയിടങ്ങളിലുള്ള മരങ്ങളിലേക്ക് ചേക്കറിയതോടെയാണ് പക്ഷിക്കാഷ്ഠം യാത്രികർക്കും അവിടെ പാർക്ക് ചെയുന്ന ടാക്സി ഡ്രൈവർമാർക്കും ബുദ്ധിമുട്ടിലായത്. മരത്തിന്റെ ശിഖിരങ്ങൾ വീണ് വാഹനത്തിന്റെ ഗ്ലാസ് പൊട്ടിയ അവസ്ഥയും ഉണ്ടായിട്ടുണ്ടെന്നു ഓട്ടോ യൂണിയൻ ഏരിയ കമ്മിറ്റി ചെയർമാൻ തണ്ട്യൻ പ്രേമൻ പറഞ്ഞു.
ശക്തമായ കാറ്റ് അടിക്കുമ്പോൾ കടയിൽ നിൽക്കാൻ ഭയമാണെന്നും അപകടാവസ്ഥയിൽ ഉള്ള മരം മുറിച്ചു മാറ്റാനുള്ള നടപടി എടുക്കണ്മെന്നും കടയുടമ ആവശ്യപ്പെട്ടു.
The shade tree near the police aid post in Mahipalam is in danger; at least the branches should be cut down
